KeralaNEWS

കാഞ്ഞങ്ങാട്ടും മംഗലാപുരത്തും യുവതികൾ കുഴഞ്ഞുവീണു മരിച്ചു

കാഞ്ഞങ്ങാട് ബാവ നഗറിലെ പ്രവാസിയായ മജീദ് – ഷക്കീല ദമ്പതികളുടെ മകൾ ഷുഹൈറ (36) കുളിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു.  സൈനിക ഉദ്യോഗസ്ഥനായ കോഴിക്കോട്ടെ ഷരീദിൻ്റെ ഭാര്യയാണ്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. കുളിമുറിയിൽ കുഴഞ്ഞുവീണ യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം എന്ന് സംശയിക്കുന്നു. സഹോദരങ്ങൾ: ഫവാസ്, സഫീദ

മംഗലാപുരത്ത് മരിച്ചത് ഇടുക്കി മുരിക്കാശ്ശേരിയിൽ നിന്നുള്ള നഴ്സിംഗ് വിദ്യാർത്ഥിനിയാണ്. മുരിക്കാശ്ശേരി മൂന്നാം ബ്ലോക്ക് ചേലമനയിൽ ജോണിയുടെ മകൾ ചിപ്പി ജോണി ( 23) അണ് കുഴഞ്ഞു വീണു മരിച്ചത്.

രാവിലെ ഹോസ്റ്റലിൽ നിന്നും  കാൻ്റീനിലേക്ക് ഭക്ഷണം കഴിക്കാൻ പോകുന്ന വഴി കുഴഞ്ഞു വീഴുകയായിരുന്നു.
ഉടനെ സമീപത്തേ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബാംഗങ്ങളും ബന്ധുക്കളും മംഗലാപുരത്തേക്ക് പുറപ്പെട്ടു.

Back to top button
error: