KeralaNEWS

സ്കൂളിലെ  യാത്രയയപ്പ് ചടങ്ങില്‍ ബിരിയാണി കഴിച്ച 25കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ; സംഭവം തൃശൂരിൽ

തൃശൂർ: പെരിഞ്ഞനത്ത് ഭക്ഷ്യ വിഷബാധയെത്തുടർന്ന്  25 വിദ്യാർത്ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി.ആർ.എം.വി.എച്ച്‌. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

25 പേരാണ് കുറ്റിലക്കടവ് ആശുപത്രിയില്‍ എത്തിയത്. ആരുടെയും നില ഗുരുതരമല്ല.സ്കൂളില്‍ കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങില്‍ ഭക്ഷണം കഴിച്ചവർക്കാണ് ഛർദിയും വയറു വേദനയും അനുഭവപ്പെട്ടത്. ചടങ്ങിനായി പുറത്തെ ഒരു സ്ഥാപനത്തില്‍ നിന്നും കൊണ്ടുവന്ന ബിരിയാണിയാണ് വിതരണം ചെയ്തത്. ഇതോടൊപ്പം ഐസ് ക്രീമും, പഫ്സും വിതരണവും നടന്നിരുന്നു.

Signature-ad

രാത്രിയോടെയാണ് കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ആരോഗ്യ വിഭാഗം ഭക്ഷണം പാകം ചെയ്ത സ്ഥലത്തെത്തി പരിശോധന നടത്തി. ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗവും പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു

Back to top button
error: