KeralaNEWS

പൂച്ചയ്‌ക്ക് പോലും വേണ്ട; അടുക്കളയിലേക്ക് എത്തുന്നത് വിഷം പുരട്ടിയ പഴകിയ മത്സ്യം

റാന്നി: മത്സ്യവില്‍പ്പന കേന്ദ്രങ്ങളിലേക്ക് പഴകിയ മത്സ്യം എത്തിക്കുന്ന സംഘം വീണ്ടും രംഗത്ത്. ഫിഷറീസ് വകുപ്പിന്റെ പരിശോധന നിലച്ചതിന് പിന്നാലെ തീരദേശത്തും പട്ടണത്തിലും വിവിധ മത്സ്യവില്‍പ്പന കേന്ദ്രങ്ങളിലും പഴകിയ മത്സ്യവില്‍പ്പന തുടരുകയാണ്.

ഒറ്റ നോട്ടത്തില്‍ പഴകിയതാണെന്ന് ഇവ കണ്ടാല്‍ തോന്നുകയുമില്ല. ചെറുകിട വ്യാപാരികള്‍ക്ക് ഇത് കണ്ടാല്‍ പെട്ടെന്ന് ചീത്തയായതാണോ എന്ന് തിരിച്ചറിയാനും സാധിക്കില്ല.

Signature-ad

ദിവസങ്ങളോളം ഐസ് ഇട്ടതും ഫോർമാലിൻ കലർത്തിയതുമായ മത്സ്യങ്ങളാണ് ഇവിടേക്ക് എത്തുന്നതെന്ന് സൂചനയുണ്ട്. മീൻ പാചകം ചെയ്യുമ്ബോഴാണ് വ്യത്യാസം മനസിലാകുന്നതെന്ന് വീട്ടമ്മമാർ പറയുന്നു. പതിവിലും വ്യത്യസ്തമായി മീൻ വീർക്കുന്ന അവസ്ഥയുണ്ട്. വേവാതിരിക്കുന്നതും പതിവാണ്. ഈ മീൻ പൂച്ച പോലും മണത്തു നോക്കാറില്ലെന്നാണ് ഇവർ പറയുന്നത്.

സംസ്ഥാനത്തെ വിവിധ ഹാർബറുകളില്‍ നിന്ന് എത്തിയതെന്ന വ്യാജേന തിരുത, പ്രായല്‍, കേര, അയല, പിലോപ്പയ, ചൂര, അറക്ക, എന്നീ മത്സ്യങ്ങളാണ് മംഗലാപുരം ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് എത്തിക്കുന്നത്. മീനിന്റെ ചെകിളയിലും മുറിച്ച ഭാഗത്തും ചുവന്ന ചായം തേച്ചാണ് കേര പോലുള്ള മത്സ്യം വില്‍ക്കുന്നത്.

പുലർച്ചെ ഒന്നിനും നാലിനും ഇടയിലാണ് ലോഡ് എത്തുന്നത്.കഴിഞ്ഞ ദിവസം റാന്നിയിൽ ഒരു നടന്റെ പേരിലുള്ള ‘ഫിഷ് കോർണർ ‘ പഞ്ചായത്ത് ഇടപെട്ട് പൂട്ടിച്ചിരുന്നു.നാട്ടുകാരുടെ ഒളിക്യാമറയിൽ കുടുങ്ങിയതോടെയായിരുന്നു ഇത്.

Back to top button
error: