KeralaNEWS

തോല്‍പ്പെട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്കന് ദാരുണാന്ത്യം; ഇതുവരെ കൊല്ലപ്പെട്ടത് 87 പേർ

വയനാട്: തോല്‍പ്പെട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്കന് ദാരുണാന്ത്യം.നരിക്കല്ല് സ്വദേശി ലക്ഷ്മണനാണ് മരിച്ചത്.

പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തില്‍ മരിക്കുന്ന മൂന്നാമത്തെ ആളാണ് ലക്ഷ്മണൻ.തിരുനെല്ലി പഞ്ചായത്തില്‍ മാത്രം ഇതുവരെ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ 87 പേരാണ് കൊല്ലപ്പെട്ടത്.

തോല്‍പ്പെട്ടി നരിക്കല്ലിലെ ഭാർഗവി എസ്റ്റേറ്റില്‍ കാവല്‍ക്കാരനായ ലക്ഷ്മണനെ ഇന്നലെ മുതലാണ് കാണാതായത്. ഇന്ന് രാവിലെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കാപ്പി തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിവരമറിഞ്ഞ് എത്തിയ വനപാലകർ ആക്രമിച്ചത് ആനയാണെന്ന് സ്ഥിരീകരിച്ചു. ലക്ഷ്മണന്റെ മരണത്തില്‍ കേസെടുത്ത തിരുനെല്ലി പോലീസ് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വയനാട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Back to top button
error: