![](https://newsthen.com/wp-content/uploads/2024/02/lpg-price-1-16961255743x2-1.jpg)
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വർധിപ്പിച്ചു. വാണിജ്യ സിലിണ്ടർ 19 കിലോയ്ക്ക് 15 രൂപയാണ് കൂട്ടിയിട്ടുള്ളത്. 1781.50 രുപയാണ് പുതുക്കിയ വില.
ഫെബ്രുവരി ഒന്നു മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും. അതേസമയം ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില വർധിപ്പിച്ചിട്ടില്ല.
അതേസമയം, എണ്ണകമ്പനികൾ വിമാന ഇന്ധനവില കുറച്ചിട്ടുണ്ട്. ഏവിയേഷൻ ഫ്യൂവലിന്റെ വില കിലോ ലിറ്ററിന് 1221 രൂപയായാണ് കുറച്ചത്. തുടർച്ചയായി നാലാം തവണയാണ് വിമാന ഇന്ധനത്തിന്റെ വില കുറക്കുന്നത്. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വരും.