മധുര തിരുമംഗലം കൊമ്ബാടിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വയറിംഗ് തൊഴിലാളിയായ പ്രവീണ്‍കുമാറാണ് സഹോദരി മഹാലക്ഷ്‌മിയെയും കാമുകൻ സതീഷ്‌കുമാറിനെയും (26) കൊലപ്പെടുത്തിയത്.
അന്യജാതിക്കാരനായ സതീഷ് കുമാറുമായി മഹാലക്ഷ്മി വർഷങ്ങളായി പ്രണയത്തിലായിരുന്നു.എന്നാല്‍ കുടുംബം എതിർത്തതിനാല്‍ വിവാഹം നടന്നില്ല. മൂന്ന് വർഷം മുൻപ് മറ്റൊരാളുമായി മഹാലക്ഷ്മിയുടെ വിവാഹം നടത്തിയെങ്കിലും പിന്നീട് ഇവർ വിവാഹമോചനം നേടി വീട്ടിലേക്ക് മടങ്ങിയെത്തി. തുടർന്ന് സതീഷുമായി മഹാലക്ഷ്മി ബന്ധം തുടർന്നു. സഹോദരനായ പ്വവീണ്‍ ഈ ബന്ധത്തെ എതിർത്തെങ്കിലും മഹാലക്ഷ്മി അവഗണിച്ചു. ഇതാണ് കൊലപാതകത്തിന് കാരണമായത്.
ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സതീഷിനെ മുളകുപൊടി എറിഞ്ഞ് വീഴ്ത്തിയതിനു ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്