തൃശൂര്‍: നടന്‍ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യാ സുരേഷിന്റെ വിവാഹത്തിന് പുലര്‍ച്ചെ ഗുരുവായൂരിലെത്തിയാത് വന്‍ താരനിര. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, ഖുഷ്ബു തുടങ്ങി നിരവധി താരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. കണ്‍വെന്‍ഷന്‍ സെന്ററിലാണ് താരങ്ങള്‍ ഉള്ളത്. സുരേഷ് ഗോപിയുടെ കുടുംബവും വരന്‍ ശ്രേയസ് മോഹനും രാവിലെ തന്നെ എത്തിയിരുന്നു.
സൂപ്പര്‍താരങ്ങള്‍ക്ക് പുറമേ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിവാഹച്ചടങ്ങിലെ മുഖ്യ ആകര്‍ഷണം. കഴിഞ്ഞ ദിവസം തന്നെ അദ്ദേഹം കൊച്ചിയില്‍ എത്തിയ അദ്ദേഹം ഇന്ന് രാവിലെ വിവാഹവേദിയില്‍ എത്തി. ഇന്നലെ വധുവിന്റെ വീട്ടില്‍ ആശംസ നേരാന്‍ മമ്മൂട്ടിയും മോഹന്‍ലാലും കുടുംബ സമേതം എത്തിയിരുന്നു. രാവിലെ 8.45 – 9 മണിക്കിടെയാണ് മുഹൂര്‍ത്തം. വിവാഹം കഴിഞ്ഞയുടന്‍ പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ മടങ്ങും.
വിദേശ സര്‍വകലാശാലയിലെ ബിരുദധാരിയാണ് വധു ഭാഗ്യാ സുരേഷ് ഗോപി. വരന്‍ ശ്രേയസ് മേനോന്‍ ബിസിനസ് ചെയ്യുന്നു. വിവാഹശേഷം ഇരുവരും ഉന്നതപഠനത്തിനായി വിദേശത്തേക്ക് പറക്കും എന്നാണ് സൂചന. സുരേഷ് ഗോപിയും ഭാര്യ രാധികയും മകള്‍ ഭാഗ്യയും ചേര്‍ന്ന് നേരിട്ടാണ് പ്രധാനമന്ത്രിയെ വിവാഹത്തിന് ക്ഷണിച്ചത്.