കൊല്ലം: പത്തനാപുരം ഗാന്ധിഭവനില്‍ അന്തേവാസികള്‍ക്ക് താമസിക്കാനായി ലുലു ഗ്രൂപ്പ് പുതിയ കെട്ടിടം നിര്‍മിച്ചു നല്‍കും. കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മം ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി നിര്‍വഹിച്ചു.
20 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന കെട്ടിടത്തില്‍ 300 പേര്‍ക്ക് താമസിക്കാം. ഗാന്ധിഭവനില്‍ താമസിക്കുന്ന പുരുഷ അന്തേവാസികള്‍ക്കായാണ് കെട്ടിടം നിര്‍മിക്കുന്നത്. തറക്കല്ലിടല്‍ ദിവസം തന്നെ പൈലിങ്ങും ആരംഭിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ പണി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്നും യൂസഫലി പറഞ്ഞു. ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് താമസിക്കാനായി നേരത്തെ യൂസഫലി ഒരു കെട്ടിടം നിര്‍മിച്ചുനല്‍കിയിരുന്നു.