KeralaNEWS

”എന്‍.എസ്.എസ് ക്യാമ്പുകളെ വൃത്തികേടുകളുടെ പഠനവേദിയാക്കി മാറ്റി; സ്വവര്‍ഗലൈംഗീകതയെയും വെള്ളപൂശുന്നു”

കോഴിക്കോട്: അശാസ്ത്രീയ മത വിരുദ്ധ കാഴ്ച്ചപ്പാടിലേക്ക് വിദ്യാര്‍ഥികളെ വലിച്ചിഴക്കാനുള്ള വേദിയാക്കി എന്‍.എസ്.എസിനെ (നാഷണല്‍ സര്‍വീസ് സ്‌കീം) ഇടത് സര്‍ക്കാര്‍ മാറ്റിയെന്ന് മുസ്‌ലിം ലീഗ്. ഈ ശ്രമങ്ങളെ അനുവദിക്കില്ലെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കി.

ക്യാമ്പില്‍ അവതിരിപ്പിക്കാന്‍ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ മൊഡ്യൂളില്‍ സകല വൃത്തികേടും വിദ്യാര്‍ത്ഥികള്‍ക്ക് പഠിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സ്വവര്‍ഗ്ഗ രതിയെ അടക്കം വെള്ളപൂശുകയാണ്. ലിംഗ മാറ്റം, ജെന്‍ഡര്‍ മാറ്റം ഇതെല്ലാം ലളിതവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

ലിബറലിസവും മത നിരാസവും കുത്തി കയറ്റാനുള്ള വേദിയല്ല വിദ്യാലയവും എന്‍.എസ്.എസ് ക്യാമ്പുകളും. സര്‍ക്കാര്‍ ചെലവില്‍ അധാര്‍മ്മികത വിദ്യാര്‍ത്ഥികളില്‍ വിറ്റഴിക്കാനുള്ള ശ്രമങ്ങള്‍ നോക്കി നില്‍ക്കാനാകില്ല. ഒറ്റക്കെട്ടായി പ്രതിഷേധങ്ങള്‍ ഉയരുമെന്നും സലാം ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വ്യക്താക്കി.

കുറിപ്പിന്റെ പൂര്‍ണരൂപം

‘മനസ്സ് നന്നാവട്ടെ ….

മതമേതെങ്കിലുമാവട്ടെ …

മാനവഹൃത്തിന്‍ ചില്ലയിലെന്നും

മാണ്‍പുകള്‍ വിടരട്ടെ ….’

പ്രാര്‍ത്ഥനാ ഗീതം പോലെ മനോഹരമായി വിദ്യാര്‍ത്ഥികളോട് സംവദിക്കാനുള്ള വേദിയാണ് NSS (നാഷണല്‍ സര്‍വീസ് സ്‌കീം).

അശാസ്ത്രീയ മത വിരുദ്ധ കാഴ്ച്ചപ്പാടിലേക്ക് ഇത്തരം ദൗത്യങ്ങളെ വലിച്ചിഴക്കാനുള്ള ശ്രമങ്ങളെ അനുവദിക്കാനാവില്ല.

ജനുവരി 1 ന് അവസാനിക്കുന്ന വിധം നടക്കുന്ന NSS ക്യാമ്പില്‍ അവതിരിപ്പിക്കാന്‍ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ മൊഡ്യൂള്‍ സകല വൃത്തിക്കേടും വിദ്യാര്‍ത്ഥികള്‍ക്ക് പഠിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. സ്വവര്‍ഗ്ഗ രതിയെ അടക്കം വെള്ളപൂശുന്നു. ലിംഗ മാറ്റം, ജെന്‍ഡര്‍ മാറ്റം ഇതെല്ലാം ലളിതവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ മൊഡ്യൂള്‍ വഴി നടത്തുന്നു.

ലിബറലിസവും മത നിരാസവും കുത്തി കയറ്റാനുള്ള വേദിയല്ല വിദ്യാലയവും NSS ക്യാമ്പുകളും. സര്‍ക്കാര്‍ ചെലവില്‍ അധാര്‍മ്മികത വിദ്യാര്‍ത്ഥികളില്‍ വിറ്റഴിക്കാനുള്ള ശ്രമങ്ങള്‍ നോക്കി നില്‍ക്കാനാകില്ല. ഒറ്റക്കെട്ടായി പ്രതിഷേധങ്ങള്‍ ഉയരുക തന്നെ ചെയ്യും.

 

 

Back to top button
error: