ആലുവ: വേള്‍ഡ് കരാട്ടെ കോണ്‍ഫഡറേഷൻ കസാക്കിസ്ഥാനില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഏഷ്യൻ കരാട്ടെ ടൂര്‍ണമെന്റിലെ മലയാളി താരമായ എ.എസ്.സൂരജ് കുമാറിന് ഇരട്ട നേട്ടം.
18 വയസ് മുതല്‍ 26 വരെയുള്ളവരുടെ കത്ത വിഭാഗത്തില്‍ വെള്ളിയും കമിത്തെയില് (ഫൈറ്റിംഗ്) വെങ്കലവുമാണ് നേടിയത്.
കത്തയില്‍ ആതിഥേയരായ കസാക്കിസ്ഥാനെയാണ് സൂരജ് കുമാര്‍ പരാജയപ്പെടുത്തിയത്. സംസ്ഥാനത്തെ മുതിര്‍ന്ന കരാട്ടെ പരിശീലകൻ ആലുവ പട്ടേരിപ്പുറം അറവച്ചപ്പറമ്ബില് സുരേന്ദ്രകുമാറിന്റെ മകനാണ് സൂരജ് കുമാര്‍.
എട്ട് ബ്ലാക്ക് ബെല്‍റ്റ് നേടിയ സുരേന്ദ്രകുമാര്‍ കേരളത്തിലെ ആദ്യ കരാട്ടെ ബാച്ചുകാരനാണ്. രണ്ടുവട്ടം കരാട്ടെയില്‍ ദേശീയ ചാമ്ബ്യനായിട്ടുണ്ട്.