NEWSWorld

കളിച്ച് മരിച്ചേനെ! വിജയിയെ കണ്ടെത്താന്‍ വേണ്ടി വന്നത് 34 കിക്കുകള്‍

അബുദബി: വിജയിയെ കണ്ടെത്താന്‍ പെനാല്‍റ്റി ഷൂട്ടൗട്ട് എടുക്കുന്നത് സര്‍വ്വസാധാരണമാണ്. പത്തുതാരങ്ങളും കിക്കെടുത്ത ശേഷം ഗോള്‍കീപ്പര്‍ ഷോട്ടെടുക്കുന്നതും പുതുമയുള്ള കാര്യമല്ല. എന്നാല്‍ വിജയനിര്‍ണയത്തിന് 34 കിക്കെടുക്കേണ്ടി വന്നാലോ. അബൂദാബി മുഹമ്മദ് ബിന്‍ സയിദ് സ്റ്റേഡിയത്തില്‍ നടന്ന ഈജിപ്ഷ്യന്‍ സൂപ്പര്‍കപ്പ് സെമിയിലാണ് പെനാല്‍റ്റി കിക്കിന്റെ ആറാട്ട് നടന്നത്. മോഡേണ്‍ ഫ്യൂച്ചര്‍-പിരമിഡ്സ് മത്സരമാണ് കാല്‍പന്തുകളിയിലെ അപൂര്‍വ്വതക്ക് സാക്ഷ്യംവഹിച്ചത്. മുഴുവന്‍ സമയവും എക്സ്ട്രാ ടൈമിലും ഇരുടീമുകളും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞതോടെയാണ് ഫൈനലിസ്റ്റിനെ കണ്ടെത്താന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്.

തുടര്‍ന്ന് നടന്ന കിക്കില്‍ ഇരുടീമുകളിലേയും താരങ്ങള്‍ വരിവരിയായി ലക്ഷ്യത്തിലേക്ക് പന്തടിച്ച്കയറ്റി. ഇതോടെ മത്സരം ആവശമായി. എല്ലാവരും കിക്കെടുത്തിട്ടും റിസല്‍ട്ടുണ്ടായില്ല. വിജയനിര്‍ണയം നീണ്ടതോടെ കാണികളും ആരവം മുഴക്കി താരങ്ങള്‍ക്ക് പ്രോത്സാഹനമേകി. ഒടുവില്‍ 14-13 മാര്‍ജിനില്‍ മോഡേണ്‍ ഫ്യൂച്ചര്‍ ജയം ആഘോഷിച്ചു. പിരമിഡ്സ് പ്രതിരോധതാരം ഒസാമ ഗലാലിന്റെ കിക്കാണ് ഗോള്‍കീപ്പര്‍ തട്ടിയകറ്റിയത്. സൂപ്പര്‍കപ്പ് ഫൈനലില്‍ അല്‍ അഹ്ലി- സെറോമിക ക്ലിയോപാര്‍ട്ട വിജയികളെ മോഡേണ്‍ ഫ്യൂച്ചര്‍ നേരിടും.

Signature-ad

നേരത്തെയും ഫുട്ബോളില്‍ അവസാനിക്കാതെ പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന വാഷിങ്ടണ്‍ എഫ്.സി-ബെഡ്ലിങ്ടണ്‍ ടെറൈര്‍സ് പ്രാദേശികമത്സരത്തില്‍ ജേതാവിനെ നിര്‍ണയിക്കാന്‍ 54 കിക്കുകളാണ് എടുക്കേണ്ടിവന്നത്. 25-24 മാര്‍ജിനില്‍ അന്ന് വാഷിങ്ടണ്‍ എഫ്.സിയാണ് വിജയിച്ചത്. 2005ല്‍ നമീബിയന്‍ കപ്പില്‍ കെ.കെ പാലസ്-സിവിക് മത്സരത്തില്‍ 48 കിക്കുകളാണ് എടുത്തത്.

 

Back to top button
error: