ലക്നോ: ഉത്തര്‍പ്രദേശില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ബഹ്റൈച്ച്-ബല്റാംപൂര് റോഡിലാണ് അപകടമുണ്ടായത്.
ഡിയോറിയ സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ പപ്പു (50), ബസ് ഡ്രൈവര്‍ ശ്രാവസ്തി സ്വദേശി മഹ്ബൂബ് (35), ബസ് യാത്രക്കാരൻ ഗോണ്ട സ്വദേശി രാം രാജ് (38) എന്നിവരാണ് മരിച്ചത്.കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.
ബസില്‍ യാത്ര ചെയ്തവരില്‍ ഭൂരിഭാഗവും ഗുജറാത്തില്‍ ജോലി ചെയ്യുന്ന യുപിയില്‍ നിന്നുള്ള തൊഴിലാളികളാണ്.