തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിക്ക് റെക്കാഡ് കളക്ഷൻ.ഡിസംബര്‍ 23 ശനിയാഴ്ച കെ.എസ്.ആര്.ടി.സിക്ക് പ്രതിദിന വരുമാനമായി 9.055 കോടി രൂപ ലഭിച്ചു.
ഈ മാസം 13 ന് 9.03 കോടി രൂപയുടെ വരുമാനം നേടിയിരുന്നതിനെയാണ് ഇപ്പോള്‍ മറികടന്നത്. ജീവനക്കാരും മാനേജുമെന്റും ഒക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണിതെന്നും ഇതിനു പിന്നില്‍ രാപകല്‍ പ്രവര്‍ത്തിച്ച മുഴുവൻ ജീവനക്കാരെയും അഭിനന്ദിക്കുന്നതായും സി.എം.ഡി. ബിജു പ്രഭാകര്‍ പറഞ്ഞു.
വരും ദിവസങ്ങളിലും വരുമാനം മെച്ചപ്പടുമെന്നാണ് കരുതുന്നതെന്നും പ്രതിദിന വന്ദമാനം 10 കോടിയായി ഉയര്‍ത്തുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.