KeralaNEWS

മകളുടെ വിവാഹത്തിനായി മാലദ്വീപിൽ നിന്നെത്തിയ അധ്യാപകൻ വിവാഹത്തലേന്ന് കുഴ‍ഞ്ഞുവീണ് മരിച്ചു

മലപ്പുറം: മകളുടെ വിവാഹത്തലേന്ന് അച്ഛൻ കുഴ‍ഞ്ഞുവീണ് മരിച്ചു. അധ്യാപകനാ‌യ മേലാറ്റൂർ ചെമ്മാണിയോട്ടെ പങ്കത്ത് രാധാകൃഷ്ണൻ (57) ആണ് മരിച്ചത്. രാധാകൃഷ്ണൻ മകളുടെ വിവാഹത്തലേന്ന് പുലർച്ചെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. രാത്രി ഒരു മണിയോടെ വീട്ടിൽ കുഴഞ്ഞുവീണ രാധാകൃഷ്ണനെ ആശുപത്രിയിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മകൾ റീതു കൃഷ്ണയുടെ വിവാഹം തിങ്കളാഴ്ച നടത്താൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. അതിനിടെയാണ് പിതാവ് കുഴഞ്ഞുവീണത്. മാലദ്വീപിൽ അധ്യാപകനായി ജോലി ചെയ്യുകയാണ് രാധാകൃഷ്ണൻ. 15 ദിവസം മുൻപാണ് നാട്ടിലെത്തിയത്. അടുത്തമാസം ഏഴിന് തിരിച്ചു പോകാനിരിക്കെയാണ് മരണം. ഭാര്യ റീന. മറ്റൊരു മകൾ: റിയാകൃഷ്ണ.

Back to top button
error: