CrimeNEWS

വളപ്പ് ബീച്ചിലെ പീഡനശ്രമത്തില്‍ ‘ട്വിസ്റ്റ്’; കാമുകനെ വരുത്താനായി യുവതി മെനഞ്ഞ കഥയെന്ന് സൂചന

കൊച്ചി: വൈപ്പിന്‍ വളപ്പ് ബീച്ചില്‍ 19 കാരിയായ ബംഗാള്‍ സ്വദേശിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ട്വിസ്റ്റ്. യുവതി സ്വയം മെനഞ്ഞ കഥയാണ് ഇതെന്നാണ് സൂചന. കാമുകനെ ബീച്ചില്‍ എത്തിക്കാന്‍ വേണ്ടിയാണ് യുവതി പീഡന കഥ പറഞ്ഞത്.

യുവതിയെ ബീച്ചില്‍ കൊണ്ടുവന്നിറക്കിയ ഓട്ടോറിക്ഷ ഡ്രൈവറെ പ്രതിസ്ഥാനത്താക്കിയായിരുന്നു യുവതിയുടെ മൊഴി. ഡ്രൈവറെ കണ്ടെത്തി പൊലീസ് ചോദ്യം ചെയ്തതോടെയാണ് കഥ മെനഞ്ഞതാണെന്ന് വ്യക്തമായത്. ഓട്ടോയില്‍ ബീച്ചില്‍ എത്തിച്ച് ചാര്‍ജ് വാങ്ങി ഉടന്‍ തിരിച്ചുപോകുന്നതു കണ്ട ദൃക്‌സാക്ഷിയാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് രക്ഷകനായത്.

Signature-ad

കലൂരിലെ മസാജ് പാര്‍ലറില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടി മലയാളിയായ ഒരു യുവാവിനൊപ്പമാണ് താമസിച്ചിരുന്നത്. സംഭവദിവസം യുവാവുമായി വഴക്കടിച്ച പെണ്‍കുട്ടി ഓട്ടോയില്‍ കയറി ബീച്ചില്‍ എത്തുകയായിരുന്നു. യുവാവ് അന്വേഷിച്ച് വരാതായതോടെ തന്നെ ചിലര്‍ പീഡിപ്പിക്കുന്നുവെന്ന് ഫോണ്‍വിളിച്ച് പറഞ്ഞു. ഇതുകേട്ട് യുവാവ് ബീച്ചിലേക്ക് വരും എന്നാണ് പെണ്‍കുട്ടി കരുതിയത്. എന്നാല്‍, യുവാവ് പൊലീസിനെ അറിയിക്കുകയായിരുന്നു.

 

Back to top button
error: