IndiaNEWS

പ്രിയങ്ക ഗാന്ധിയെ ഒഴിവാക്കി;കേരളത്തിലെ കോൺഗ്രസിനെ രക്ഷിക്കാൻ  ദീപാ ദാസ്‌മുന്‍ഷി

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വിവിധ സംസ്‌ഥാനങ്ങളുടെ സംഘടനാച്ചുമതലകളില്‍ ഇളക്കിപ്രതിഷ്‌ഠയുമായി കോണ്‍ഗ്രസ്‌.

താരിഖ്‌ അന്‍വറില്‍നിന്ന്‌ കേരളത്തിന്റെ ചുമതല ദീപാ ദാസ്‌മുന്‍ഷിക്കു കൈമാറി.അതേസമയം
ഉത്തര്‍പ്രദേശിന്റെ ചുമതലയില്‍നിന്ന്‌ പ്രിയങ്കാ ഗാന്ധി വാധ്‌രയെ ഒഴിവാക്കി.

Signature-ad

എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിപദത്തിലേക്കുയര്‍ത്തിയ സച്ചിന്‍ പൈലറ്റിന്‌ ഛത്തീസ്‌ഗഡിന്റെ ചുമതലനല്‍കി. രമേശ്‌ ചെന്നിത്തലയാണു മഹാരാഷ്‌ട്രയുടെ പുതിയ ചുമതലക്കാരന്‍. കെ.സി. വേണുഗോപാല്‍ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി സ്‌ഥാനത്ത്‌ തുടരും.
പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അംഗീകരിച്ച പട്ടിക ഇന്നലെയാണ് പുറത്തിറക്കിയത്.

കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതലയുള്ള ദീപാ ദാസ്‌മുന്‍ഷിക്ക്‌ തെലങ്കാനയുടെ അധികചുമതലയുമുണ്ട്‌.അതേസമയം ഉത്തര്‍പ്രദേശിന്റെ സംഘടനാച്ചുമതലയില്‍നിന്ന്‌ ഒഴിവാക്കിയ പ്രിയങ്കാ ഗാന്ധിക്ക്‌ നിലവില്‍ പുതിയ ദൗത്യങ്ങളൊന്നുമില്ല.

Back to top button
error: