KeralaNEWS

ക്രിസ്തുമസ് – പൊടിപൊടിച്ച് മദ്യവിൽപ്പന

തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് മുൻപിൽ ഇന്നലെ രാവിലെ മുതൽ ആരംഭിച്ച നീണ്ട ക്യു രാത്രി വൈകിയും തുടർന്നു.ഒടുവിൽ പോലീസെത്തിയാണ് ആളുകളെ ഒഴുപ്പിച്ചത്.
ക്രിസ്തുമസിന് ഒരു ദിവസം മാത്രമാണ് ബാക്കിയെന്നിരിക്കെ പലസ്ഥലങ്ങളിലും ഇന്നും അതിരാവിലെ തന്നെ ബെവ്കോയ്ക്ക് മുന്നില്‍ ആളുകള്‍ വരിനിന്ന് തുടങ്ങിയിട്ടുണ്ട്. മണിക്കൂറുകള്‍ കഴിയുന്തോറും കേരളത്തിലെ ഏതാണ്ടെല്ലാ ബെവ്ക്യുകളുടെ മുന്നിലും നീണ്ട ക്യൂ തന്നെയാണ് കാണാൻ സാധിക്കുന്നത്.
ഓണം കഴിഞ്ഞാൽ സംസ്ഥാനത്ത്  ഏറ്റവും കൂടുതൽ മദ്യ കച്ചവടം നടക്കുന്നത് ക്രിസ്തുമസ് – പുതുവത്സര സമയങ്ങളിലാണ്.കഴിഞ്ഞ ക്രിസ്തുമസ് തലേന്ന് ബിവ്റേജസ് കോർപറേഷൻ 65 കോടി രൂപയുടെ മദ്യമാണ് ഒറ്റ ദിവസം വിറ്റത്.

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മദ്യ വില്‍പന നടന്നത്. തിരുവനന്തപുരം പവര്‍ഹൗസ് റോഡിലുളള മദ്യ ഷോപ്പിലാണ് കൂടുതല്‍ മദ്യം വിറ്റത്. 73. 53 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. വില്‍പനയില്‍ രണ്ടാം സ്ഥാനത്ത് ചാലക്കുടിയാണ്. ഇവിടെ 70.72 ലക്ഷം രൂപയുടെ വില്‍പന നടന്നു. മൂന്നാം സ്ഥാനത്തുള്ള ഇരിഞ്ഞാലക്കുടയിൽ 63.60 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്

Back to top button
error: