കടുത്തുരുത്തി: മലയാളി ദമ്ബതികളുടെ ഒരു വയസുള്ള കുഞ്ഞ് ന്യൂയോര്‍ക്കില്‍ വാഹനാപകടത്തില്‍ മരിച്ചു.
മോനിപ്പള്ളി കുന്നക്കാട്ട് മലയില്‍ റോജര്‍- കടുത്തുരുത്തി ആപ്പാഞ്ചിറ പൂഴിക്കോല്‍ ചമ്ബനിയില് ചിന്നുവിന്റെയും മകള്‍ ജസീന്ത റോജര്‍ ദമ്ബതികളുടെ മകളാണ് മരിച്ചത്.മൂത്ത കുട്ടിയായ ജോഫിയേലിനെ സ്കൂളില്‍ വിട്ടതിനുശേഷം തിരികെ പോരുമ്ബോള്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
ന്യൂയോര്‍ക്കില്‍ നഴ്സായ കുട്ടിയുടെ അമ്മ ചിന്നുവി (31)നും സാരമായി പരിക്കേറ്റു. രണ്ടാമത്തെ കുട്ടി ജോഹാന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.