NEWSWorld

സന്തോഷ വാർത്ത, പുതുവർഷത്തിൽ യുഎഇയിൽ പകുതിയിലധികം കമ്പനികളും ശമ്പളം വർധിപ്പിക്കും: ‘സാലറി ഗൈഡ് യുഎഇ 2024’ റിപ്പോര്‍ട്ടിലാണ് ഈ വിവരം

അബുദബി: യുഎഇയിൽ പുതുവർഷത്തിൽ പകുതിയിലധികം കമ്പനികളും ശമ്പളം വർധിപ്പിക്കാൻ സാധ്യതയുള്ളതായി പുതിയ സർവ്വേ റിപ്പോർട്ട്. ‘സാലറി ഗൈഡ് യുഎഇ 2024’ എന്ന പേരിൽ ബുധനാഴ്ച കൂപ്പർ ഫിച്ച് പ്രസിദ്ധീകരിച്ച സർവ്വേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സർവ്വേ പ്രകാരം രാജ്യത്തെ 53 ശതമാനം കമ്പനികൾ 4.5 ശതമാനം വരെ ശമ്പളം വർധിപ്പിക്കും എന്നാണ് പ്രതീക്ഷ.

ഒമ്പത് ശതമാനം കമ്പനികൾ അഞ്ചു ശതമാനം വരെ ശമ്പളം വർധിപ്പിക്കാൻ ഒരുങ്ങുമ്പോൾ പത്തിലൊരു ശതമാനം കമ്പനികൾ ആറു മുതൽ ഒമ്പതു ശതമാനം വരെ ശമ്പള വർധനവ് നൽകിയേക്കും. 20ൽ ഒരു ശതമാനം കമ്പനികൾ 10 ശതമാനത്തിലധികം ശമ്പളം വർധിപ്പിക്കുമെന്ന സൂചനയും സർവ്വേ ഫലം പങ്കുവെക്കുന്നു. റിയൽ എസ്റ്റേറ്റ് രംഗത്തെയും മറ്റും മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ സാമ്പത്തിക രംഗത്തുണ്ടായ അഭിവൃദ്ധിയാണ് ഇത്തരമൊരു നീക്കത്തിന് കമ്പനികളെ പ്രേരിപ്പിക്കുന്നതെന്നാണ് സർവ്വേയുടെ വിലയിരുത്തൽ.

അതേസമയം ഒരു വിഭാഗം സ്ഥാപനങ്ങൾ 2024ൽ ശമ്പളം കുറച്ചേക്കുമെന്ന സൂചനയും സർവേ നൽകുന്നുണ്ട്. കാ​ൽ ശ​ത​മാ​ന​ത്തി​ല​ധി​കം വ​രു​ന്ന ക​മ്പ​നി​ക​ൾ വ​രും​ വർഷത്തി​ൽ ശ​മ്പ​ളം പു​തു​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ഒ​രു​വി​ധ ആ​ലോ​ച​ന​യും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ്​ പ്ര​തി​ക​രി​ച്ച​ത്. ഈ വർഷം 81 ശതമാനം കമ്പനികൾ ശമ്പളം വർധിപ്പിച്ചിട്ടില്ല. എ​ട്ടു​ ശ​ത​മാ​നം ക​മ്പ​നി​ക​ൾ 10 ശ​ത​മാ​നം വ​രെ ശ​മ്പ​ള വ​ർ​ധ​ന അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 71 ശ​ത​മാ​നം ക​മ്പ​നി​ക​ളും 2023ൽ ​ബോ​ണ​സ്​ അ​നു​വ​ദി​ക്കാ​ൻ ആ​ലോ​ചി​ച്ച​പ്പോ​ൾ 29 ശ​ത​മാ​നം ക​മ്പ​നി​ക​ൾ​ക്കും അ​ത്ത​രം ഒരലോ​ച​ന​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

Back to top button
error: