രാജ്യത്തെ യുപിഐ ഉപയോഗം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യം, നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നിഷ്‌ക്രിയ യുപിഐ ഐഡികൾ ബ്ലോക്ക് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അതായത്, ഒരു വർഷമോ അതിൽ കൂടുതലോ ഉപയോഗിക്കാത്ത അല്ലെങ്കിൽ ഇടപാടുകൾ ഒന്നും നടക്കാത്ത യുപിഐ ഐഡി ഡിസംബർ 31 കഴിഞ്ഞാൽ ബ്ലോക്ക് ചെയ്യും. 2024 ജനുവരി 1 മുതൽ ഈ യുപിഐ ഐഡികൾ പ്രവർത്തനരഹിതമാകുമെന്നാണ് ഇതിനർത്ഥം. ഗൂഗിൾ പേ, ഫോൺ പേ, പേടിഎം പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഓൺലൈനായി പണം അയയ്‌ക്കാൻ യുപിഐ ഐഡി ഉപയോഗിക്കുന്നു. ഇവ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഒരു മൊബൈൽ നമ്പറിലേക്ക് ഒന്നിലധികം യുപിഐ ഐഡികൾ ലിങ്ക് ചെയ്തിട്ടുമുണ്ടാകാം.
യുപിഐ ഐഡി ബ്ലോക്ക് ചെയ്യാതിരിക്കാൻ ചെയ്യേണ്ടത് എന്തൊക്കെ?
നിങ്ങളുടെ യുപിഐ ഐഡി ബ്ലോക്ക് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ ഡിസംബർ 31-ന് മുമ്പ് നിങ്ങളുടെ പഴയ യുപിഐ ഐഡി സജീവമാക്കേണ്ടതുണ്ട്. ഇതിനായി നിങ്ങൾ യുപിഐ ഐഡി ഉപയോഗിച്ച് പണമിടപാടുകൾ നടത്തേണ്ടതുണ്ട്.
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പഴയ യുപിഐ ഐഡി ബ്ലോക്ക് ചെയ്യാനുള്ള പ്രധാന കാരണം, ഉപയോക്താക്കൾ പഴയ യുപിഐ ഐഡി ഡീആക്ടിവേറ്റ് ചെയ്യാതെ തന്നെ പുതിയ മൊബൈലിലെ പുതിയ യുപിഐ ഐഡി ഐഡിയിലേക്ക് മൊബൈൽ നമ്പർ ലിങ്ക് ചെയ്യുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഇക്കാര്യത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
എൻസിപിഐയുടെ നിർദ്ദേശപ്രകാരം, എല്ലാ ബാങ്കുകളും മൂന്നാം കക്ഷി ആപ്പുകളും യുപിഐ ഐഡി നിർജ്ജീവമാക്കാൻ തുടങ്ങിയിട്ടുണ്ട്. പഴയ യുപിഐ ഐഡി ഉപയോഗിച്ചുള്ള തട്ടിപ്പുകൾ കൂടാൻ സാധ്യതയുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ഇത് തടയാൻ എൻപിസിഐ നിർദേശം നൽകിയിട്ടുണ്ട്.