ചെന്നൈ:തമിഴ്നാട്ടില്‍ കനത്ത നാശം വിതച്ച് മഴ.കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി പെയ്ത കനത്ത മഴയില്‍ തെക്കൻ ജില്ലകളില്‍ പലയിടത്തുമായി 10 പേര് മരിച്ചതായി തമിഴ്നാട് ചീഫ് സെക്രട്ടറി ശിവ് ദാസ് മീണ ചൊവ്വാഴ്ച അറിയിച്ചു.
തിരുനെല്‍വേലി തൂത്തുക്കൂടി ജില്ലകളിലായിരുന്നു മരണങ്ങൾ. മതില് ഇടിഞ്ഞ് വീണാണ് ചിലര്‍ക്ക് ജീവൻ നഷ്ടമായതെങ്കിൽ മറ്റു ചിലര്‍ വൈദ്യുതാഘാതമേറ്റാണ് മരിച്ചതെന്നും മീണ പറഞ്ഞു.
തെക്കൻ ജില്ലകളില്‍ പ്രത്യേകിച്ച് തിരുനെല്‍വേലി, തുത്തുക്കുടി എന്നിവിടങ്ങളില്‍ റെക്കോര്‍ഡ് മഴയ്ക്കും വെള്ളപ്പൊക്കത്തിനുമാണ് സാക്ഷ്യം വഹിച്ചത്.കനത്ത മഴയെ തുടര്‍ന്ന് ഈ ജില്ലകളില്‍ ബുധനാഴ്ചയും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.