ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രവും പരിസരവും കാമറയില്‍ പകര്‍ത്തുന്നതിനിടെ ഛത്തീസ്ഗഢ് സ്വദേശിയെ പൊലീസ് പിടികൂടി.
ബൈക്കിലെത്തിയ യുവാവ് ഹെല്‍മറ്റില്‍ ഘടിപ്പിച്ച കാമറയില്‍ വീഡിയോ പകര്‍ത്തുന്നതിനിടെയാണ് പിടിയിലായത്. ഛത്തീസ്ഗഡിലെ സാരംഗഡ് ജില്ലക്കാരനായ ഭാനു പട്ടേല്‍ (25) ആണ് പിടിയിലായത്.
രാമക്ഷേത്രത്തിന്റെ പത്താം നമ്ബര്‍ ഗേറ്റിന് സമീപം കാമറ ഘടിപ്പിച്ച ഹെല്‍മറ്റ് ധരിച്ച് യുവാവിനെ കണ്ട നാട്ടുകാര്‍ ഉടൻ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രാമക്ഷേത്ര പരിസരത്ത് അനുമതിയില്ലാതെ ഫോട്ടോയെടുക്കുന്നതിനും വിഡിയോ പകര്‍ത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.