IndiaNEWS

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡില്‍ വീണ്ടും കേസെടുത്തു

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡില്‍ വീണ്ടും കേസെടുത്ത് പൊലീസ്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ പരാതിക്കാരനാക്കിയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്.

ആറ് മാസമായി സംസ്ഥാനത്ത് വ്യാജ കാര്‍ഡ് നിര്‍മാണം നടക്കുന്നുവെന്ന് എഫ്.ഐ.ആറില്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല. എഫ്.ഐ.ആറിന്റെ പകര്‍പ്പ് മീഡിയവണിനു ലഭിച്ചു.

Signature-ad

തിരുവനന്തപുരം സിറ്റി ഡി.സി.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തില്‍ ആറുപേരെ പ്രതിയാക്കി കേസെടുത്തു. അറസ്റ്റിലായ നാലുപേര്‍ റിമാന്‍ഡിലാകുകയും ചെയ്തു. ഇതില്‍ റിപ്പോര്‍ട്ട് സിറ്റി പൊലീസ് കമ്മിഷണര്‍ സംസ്ഥാന പൊലീസ് മേധാവിക്കു നല്‍കി. ഡി.ജി.പി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തു.

 

Back to top button
error: