IndiaNEWS

തെക്കന്‍ തമിഴ്നാട്ടില്‍ പ്രളയം; 2 മരണം;40 ട്രെയിനുകൾ റദ്ദാക്കി 

തിരുനെൽവേലി: കനത്തമഴയെ തുടര്‍ന്ന് വീട്ടില്‍ വെള്ളം കയറിയും മതിലിടിഞ്ഞ് വീണും രണ്ടുപേര്‍ മരിച്ചു.
വിരുദനഗര്‍ രാജപാളയത്തെ വീട്ടില്‍ വെള്ളം കയറിയോതോടെ വയോധികയാണ് മരിച്ചത്. തിരുനെല്‍വേലി പാളയക്കോട്ടയില്‍ മതില്‍ ഇടിഞ്ഞ് വീണ് ഒരാളും മരിച്ചു.
കനത്ത മഴയെത്തുടർന്ന് തിരുനെൽവേലിയടക്കം തെക്കൻ തമിഴ്‌നാട്ടിലെ പല നഗരങ്ങളും വെള്ളത്തില്‍ മുങ്ങി. തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളിലാണ് പ്രളയംമൂലം സ്ഥിതി രൂക്ഷമായത്. അണക്കെട്ടുകള്‍ നിറഞ്ഞ് നദികള്‍ കരകവിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 താമരഭരണിപ്പുഴ കരകവിഞ്ഞതോടെ ഒട്ടേറെ മുതലകള്‍ തിരുനെല്‍വേലി അരുണ്‍കുളം ഭാഗത്തേക്ക് ഒഴുകിയെത്തി.നാഗർകോവിലിലും കന്യാകുമാരിയിലും  200ലധികം വീടുകൾ വെള്ളത്തിനടിയിലായി. തൂത്തുക്കുടി ജില്ലയിലെ വ്‌ലാത്തികുളത്ത് പല ഗ്രാമങ്ങളും വെള്ളത്തിലാണ്.
വെള്ളപ്പൊക്കത്തെ തുടർന്ന് 40 ട്രെയിനുകള്‍ റദ്ദാക്കി.തൃച്ചന്തൂർ – പാലക്കാട് എക്സ്പ്രസ്സ്, ചെന്നൈ – തൂത്തുക്കുടി വന്ദേ ഭാരത് തുടങ്ങി 40 ട്രെയിനുകളാണ് റദ്ദാക്കിയത്.
അഞ്ചു ജില്ലകളില്‍ പൊതുഅവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Back to top button
error: