HealthLIFE

‘മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക’യിലുണ്ട് ചര്‍മ്മകാന്തിയുടെ രഹസ്യം

സൗന്ദര്യം സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. പലപ്പോഴും ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് ബ്യൂട്ടി പാര്‍ലറുകളെ ആശ്രയിക്കുകയാണ് പലരും ചെയ്യുന്ന പോംവഴി. ഇത്തരത്തില്‍ ബ്യൂട്ടി പാര്‍ലറുകളെ ആശ്രയിക്കാതെ വീട്ടിലിരുന്ന് കൊണ്ട് തന്നെ സൗന്ദര്യ സംരക്ഷണത്തിനുള്ള പ്രകൃതിദത്ത വഴികള്‍ പരീക്ഷിക്കാവുന്നതാണ്. അത്തരത്തിലൊരു പ്രകൃതിദത്തമായ പരിഹാരമ മാര്‍ഗമാണ് നെല്ലിക്കയുടെ ഉപയോഗം. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന പല ഗുണങ്ങളും ആരോഗ്യത്തിന് വളരെ മികച്ചതാണ്. നെല്ലിക്കയ്‌ക്കൊപ്പം തേനും കൂടി ചേര്‍ത്താല്‍ ചര്‍മ്മത്തിന്റെ പല പ്രശ്‌നങ്ങളും ഇല്ലാതാക്കാം

കറുത്ത കുത്തുകള്‍
പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് കറുത്ത് കുത്തുകള്‍. നെല്ലിക്കയും തേനും ചേര്‍ത്തുള്ള മിശ്രിതം ഇതിനുള്ള മികച്ച പരിഹാര മാര്‍ഗമാണ്. ഇത് രണ്ടും യോജിപ്പിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത്. മുഖത്ത് ഉണ്ടാകുന്ന കറുത്ത കുത്തുകള്‍ വളരെ വേഗത്തില്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കറുത്ത കുത്തുകള്‍ ഇല്ലാതാക്കുന്നു എന്ന് മാത്രമല്ല ചര്‍മ്മത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാനും ഏറെ നല്ലതാണ്.

ചര്‍മ്മ സംരക്ഷണത്തിന് നെല്ലിക്ക

നിറം നല്‍കാന്‍
ചര്‍മ്മത്തിലെ സ്വാഭാവിക നിറം നിലനിര്‍ത്താന്‍ ഏറെ സഹായിക്കുന്നതാണ് തേനും തൈരും അതിനൊപ്പം നെല്ലിക്ക നീരും ചേര്‍ക്കുന്നത്. ഈ മൂന്ന് ചേരുവകള്‍ യോജിപ്പിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഒരു 20 മിനിറ്റിന് ശേഷം കഴുകി വ്യത്തിയാക്കാവുന്നതാണ്. വെയിലേറ്റ് കരിവാളിച്ച മുഖത്തിന്റെ നിറം വീണ്ടെടുക്കാന്‍ ഏറെ നല്ലതാണ് ഈ പായ്ക്ക്. സ്വാഭാവിക നിറം വീണ്ടെടുക്കാന്‍ സാധിക്കും. മുഖത്തുണ്ടാകുന്ന നിറ വ്യത്യാസത്തിന് മികച്ചൊരു പരിഹാരമാണ് ഈ പായ്ക്ക്.

പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍
പ്രായമാകുന്നത് അനുസരിച്ച് പലരുടെയും ചര്‍മ്മം തൂങ്ങി വരാറുണ്ട്. ഇതിന് പരിഹാരമായി പലരു പ്ലാസ്റ്റിക് സര്‍ജറികളും മറ്റ് ട്രീറ്റ്‌മെന്റുകളും എടുക്കാറുണ്ട്. അത്തരത്തില്‍ ചെയ്യാതെ തന്നെ തൂങ്ങിക്കിടക്കുന്ന ചര്‍മ്മത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ് ഈ പായ്ക്ക്. നെല്ലിക്ക നീരിനൊപ്പം ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് യോജിപ്പിക്കുക. കഴുത്തിലും മുഖത്തുമൊക്കെ ഈ പായ്ക്ക് തേച്ച് പിടിപ്പിക്കുക. 3 മുതല്‍ 5 മിനിറ്റ് മസാജ് ചെയ്യുക. 15 മിനിറ്റിന് ശേഷം ഇത് കഴുകി വ്യത്തിയാക്കാം.

മുഖക്കുരു ഇല്ലാതാക്കാന്‍
ഒരു പാത്രത്തില്‍ രണ്ടോ മൂന്നോ ടീസ്പൂണ്‍ നെല്ലിക്ക പൊടി എടുക്കുക. അതിലേക്ക് ഒരു പുതിയ നാരങ്ങയുടെ പകുതി നീര് ചേര്‍ക്കുക. കൂടാതെ കുറച്ച് വെള്ളവും ചേര്‍ത്ത് എല്ലാം മിക്‌സ് ചെയ്ത് എടുക്കുക. ഈ ഫേസ് മാസ്‌ക് മുഖത്തിട്ട് 15-20 മിനിറ്റ് കാത്തിരിക്കുക. സാധാരണ വെള്ളം ഉപയോഗിച്ച് കഴുകുക. മുഖക്കുരു മാറ്റാന്‍ ആഴ്ചയില്‍ രണ്ട് തവണ ഈ ഫേസ് മാസ്‌ക് ഉപയോഗിക്കാവുന്നതാണ്.

 

Back to top button
error: