നേപ്പാള്‍ സ്വദേശികളായ ജോഗ് ജുതാറിന്‍റെയും അനിതയുടെയും മകള്‍ അര്‍ബിനയാണ് (3) മരിച്ചത്. കുട്ടി കളിക്കുന്നതിനിടെ വീണ് അപകടം സംഭവിച്ചതാണെന്നാണ് ആദ്യം കരുതിയിരുന്നത്.
എന്നാല്‍ സംശയം തോന്നിയ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്. ഡിസംബര്‍ 9നാണ് അപകടം ഉണ്ടായത്. കസുവിനഹള്ളിയിലെ സമൃദ്ധി അപ്പാര്‍ട്ട്മെന്‍റിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അതേ അപ്പാര്‍ട്ട്മെന്‍റിലെ താമസക്കാരന്‍റെ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവസമയം ആരും സമീപത്ത് ഉണ്ടായിരുന്നില്ല. പിന്നീട് കുട്ടി വീണുകിടക്കുന്നത് കണ്ട് രക്ഷിതാക്കള്‍ കുട്ടിയെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ആന്തരിക രക്തസ്രാവം മൂലമാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ ഡിസംബര്‍ 10ന് ബെല്ലാന്തൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപ്പാര്‍ട്ട്മെന്‍റിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തുടര്‍ന്ന് കുട്ടിയെ കാര്‍ ഇടിച്ചതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.സംഭവത്തിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.