ഞായറാഴ്ച രാത്രി ഏഴോടെയാണ് സംഭവം എസ്‌എഫ്‌ഐക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടും പോലീസിനോട് കയര്‍ത്തുകൊണ്ടുമാണ് രാത്രിയോടെ ഗവര്‍ണര്‍ ബാനറുകള്‍ അഴിപ്പിക്കാൻ നേരിട്ട് രംഗത്തിറങ്ങിയത്.
തനിക്കെതിരായ ബാനറുകള്‍ കാമ്ബസില്‍ ഉയര്‍ത്തിയതില്‍ നേരത്തെതന്നെ ഗവര്‍ണര്‍ രോഷം പ്രകടിപ്പിച്ചിരുന്നു. ബാനറുകള്‍ കെട്ടാൻ അനുവദിച്ചതില്‍ വൈസ് ചാൻസലറോട് വിശദീകരണം തേടാൻ ഗവര്‍ണര്‍ ഞായറാഴ്ച രാവിലെതന്നെ നിര്‍ദേശവും നൽകിയിരുന്നു. എന്നാല്‍ ബാനറുകള്‍ നീക്കാൻ അധികൃതര്‍ തയ്യാറാകാതിരുന്നതോടെയാണ് കടുത്ത നടപടിയുമായി ഗവര്‍ണര്‍ നേരിട്ട് രംഗത്തിറങ്ങിയത്.
അതേസമയം കാലിക്കറ്റ് സര്‍വകലാശാലയിലെ ബാനര്‍ നീക്കം ചെയ്യല്‍ പൊലീസിന്റെ ഉത്തരവാദിത്വമല്ലെന്നും പൊലീസ് അത് ഏറ്റെടുക്കേണ്ടതില്ലെന്നും എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പറഞ്ഞു.
അത്തരം നീക്കങ്ങള്‍ അനുവദിക്കില്ല. ഒരു ബാനര്‍ നശിപ്പിച്ചാല്‍ അതിന് പകരം നൂറെണ്ണം സ്ഥാപിക്കും. ഗവര്‍ണ്ണര്‍ അനുകൂല ബാനറുകളും ക്യാമ്ബസിലുണ്ട്. ഏതെങ്കിലും ചിലത് മാത്രം മാറ്റുക എന്നത് സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.