KeralaNEWS

നവകേരള സദസ്സിൽ താരമായി സോളാർ-ഇലക്ട്രിക് ബോട്ടായ ബരക്കുഡ

രൂരിൽ നവകേരള സദസ്സ് നടക്കുമ്പോൾ അതിന് തൊട്ടടുത്തായി ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സോളാർ-ഇലക്ട്രിക് ബോട്ടായ ബരക്കുഡ നീറ്റിലിറങ്ങുകയായിരുന്നു.
കേരളത്തിൽ ഉയർന്നുവരുന്ന സംരംഭങ്ങളുടെ സാങ്കേതിക മികവ് കൂടി വ്യക്തമാക്കുന്നതാണ് ഈ അത്യാധുനിക പരിസ്ഥിതി സൗഹൃദ ബോട്ട്. മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന നവാൾട്ടും സംയുക്തമായി വികസിപ്പിച്ച ബോട്ട് ആലപ്പുഴ അരൂരിലുള്ള  പാണാവള്ളി യാർഡിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. അതിവേഗത്തിൽ നീങ്ങുന്ന കടൽ മത്സ്യമായ ബരക്കുഡയുടെ പേരാണ്  ബോട്ടിന് നൽകിയിരിക്കുന്നത്.
12 നോട്ടിക്കൽ മൈൽ ഉയർന്ന വേഗതയും ഒറ്റ ചാർജിൽ 7 മണിക്കൂർ റേഞ്ചും ബോട്ടിനുണ്ട്. 14 മീറ്റർ നീളവും
4.4 മീറ്റർ വീതിയുമുള്ള ബോട്ടിൽ ഒരുസമയം
12 പേർക്ക് യാത്ര ചെയ്യാം.
ഇരട്ട 50 കിലോ വാട്ട് ഇലക്ട്രിക് മോട്ടോറുകൾ, ഒരു മറൈൻ ഗ്രേഡ് എൽ.എഫ്.പി ബാറ്ററി, 6 കിലോ വാട്ട് സോളാർ പവർ എന്നിവയുടെ ശക്തി ഉൾക്കൊള്ളുന്നതാണ്. നാല് മീറ്റർ വരെ ഉയരമുള്ള തിരമാലകളിലൂടെ സഞ്ചരിക്കാം.
നവാൾട്ടിന്റെ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വിവിധ ഇലക്ട്രിക് ബോട്ടുകൾ സാങ്കേതിക വിദ്യയ്ക്കും ഡിസൈനും കാർബൺ വിമുക്ത സമുദ്ര ഗതാഗതത്തിനുമുള്ള അന്താരാഷ്ട്ര അംഗീകാരങ്ങളും നേടിയിട്ടുണ്ട്.
#NavaKeralam #madeinkerala

Back to top button
error: