NEWSWorld

പനി ബാധിച്ച് ചൈനയില്‍ മലയാളി എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു

തിരുവനന്തപുരം: ചൈനയില്‍ മലയാളി എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു. നെയ്യാറ്റിന്‍കര പുല്ലന്തേരി സ്വദേശി രോഹിണി നായര്‍ (27) ആണ് മരിച്ചത്.

ചൈന ജീന്‍സൗ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു.

Signature-ad

ഒരാഴ്ചയായി പനിയായിരുന്നതായാണ് വിവരം നിരന്തരം വീട്ടിലേക്ക് വിളിക്കുകയും വോയിസ് മെസ്സേജ് അയക്കുകയും ചെയ്തിരുന്നു. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് അവസാന മെസ്സേജ് വന്നത്. “തീരെ വയ്യ. ആശുപത്രിയിലേക്ക് പോവുകയാണ്. ഡ്രിപ്പ് ഇടണം” ഇതായിരുന്നു സന്ദേശം. പിന്നീട് ഫോണിലേക്ക് വിളിച്ചപ്പോള്‍ കൂട്ടുകാരാണ് എടുത്തത്.മരിച്ചുഎന്നാണ് ലഭിച്ച വിവരമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മറ്റ് വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചു.

കുഴിത്തുറയില്‍ ബ്ലൂസ്റ്റാര്‍ ടെക്സ്റ്റൈല്‍സ് നടത്തുന്ന അശോകന്‍-ജയ ദമ്ബതികളുടെ ഏക മകളാണ്.

Back to top button
error: