ശബരിമലയിലെ തിരക്ക്
നിയന്ത്രണവിധേയമാകുമ്ബോല്‍ ഹിന്ദു കുട്ടിക്കെതിരെ ക്രൂരത എന്ന പേരില്‍ രാജ്യമെങ്ങും വ്യാജ പ്രചരണം നടത്തുകയാണ് സംഘപരിവാര്‍. ഇതിന് പിന്തുണ നല്‍കി കോണ്‍ഗ്രസും പോസ്റ്ററുകളിലൂടെ പ്രചാരണവുമായെത്തി. ശബരിമല ദര്‍ശനത്തിനെത്തിയ കുട്ടി ഒരുനിമിഷം അച്ഛനെ കാണാതിരുന്നതോടെ കരയുന്നതും പോലീസ് എത്തി ആശ്വസിപ്പിക്കുന്നതുമായ ദൃശ്യമാണ് വ്യാജപ്രചരണത്തിന് ഉപയോഗിച്ചത്. കുട്ടിയുടെ അച്ഛന്‍ ഉടനെത്തുകയും കുട്ടി പോലീസിനോട് കൈവീശി യാത്രപറയുന്നതുമായ ദൃശ്യങ്ങള്‍ മറച്ചുപിടിച്ചാണ് പ്രചരണം.
കേരളത്തില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്താന്‍ കഴിയാത്തതോടെ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കി മുതലെടുപ്പ് നടത്താനാണ് സംഘപരിവാര്‍ നീക്കം. സംഭവത്തിന്റെ സത്യാവസ്ഥയറിഞ്ഞിട്ടും കോണ്‍ഗ്രസ് നേതൃത്വം തന്നെ ഇത്തരമൊരു പ്രചരണത്തിന്റെ ഭാഗമായെന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ്. സോഷ്യല്‍ മീഡിയയിലൂടെ സത്യാവസ്ഥ തുറന്നു കാട്ടിയിട്ടും വ്യാജപ്രചരണവുമായി ഇരുകൂട്ടരും ഇപ്പോഴും മുന്നിൽ തന്നെയുണ്ട്.