KeralaNEWS

തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പ ഭക്തന്‍ കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: റാന്നി പെരുനാട് കൂനംകരയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പ ഭക്തന്‍ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്‌നാട് തിരുച്ചി സ്വദേശി പെരിയസ്വാമി(54) ആണ് മരിച്ചത്.

ശബരിമല തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ പുതുക്കടയില്‍ വാഹനം പിടിച്ചിട്ടപ്പോള്‍ പെരിയ സ്വാമി ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയിരുന്നു.എന്നാൽ പെരിയ സ്വാമി തിരിച്ചു കയറും മുൻപ് ബസ് വിട്ടുപോകുകയായിരുന്നു.ഇതുകണ്ട് ബസിന്റെ പിന്നാലെ ഓടുന്നതിനിടയിൽ പെരിയ സ്വാമി വഴിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

Signature-ad

നാട്ടുകാര്‍ ഉടൻ ആംബുലൻസില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: