IndiaNEWS

റെയിൽവെ ഭക്ഷണത്തോടൊപ്പം ബിൽ ആവശ്യപ്പെടുക; ബിൽ തരാത്ത പക്ഷം പണം നൽകേണ്ടതില്ല

ട്രെയിൻ യാത്രക്കിടെ വാങ്ങുന്ന ഇന്ത്യൻ റെയില്‍വേയുടെ ഭക്ഷണത്തിന് കൃത്യമായി വിലയുണ്ടോ? ഉണ്ടെങ്കില്‍ അതറിയാവുന്ന യാത്രക്കാരുണ്ടോ ?

ഭക്ഷണം കൊണ്ടുതരുന്ന ജീവനക്കാര്‍ പറയുന്ന വിലയാണ് നമ്മള്‍ എല്ലാവരും നല്‍കുന്നത്. ഇപ്പോള്‍ റെയില്‍വേ ജീവനക്കാരന്റെ തട്ടിപ്പ് തുറന്നുകാട്ടുകയാണ് ഒരു യുവതി.

തനിക്ക് ട്രെയിനില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഉണ്ടായ അനുഭവമാണ് യുവതി കുറിപ്പിലൂടെ പങ്കുവെക്കുന്നത്. പട്‌നയില്‍ നിന്ന് ഡല്‍ഹിയിലേക്ക് ബ്രഹ്മപുത്ര മെയില്‍ എന്ന ട്രെയിനില്‍ കുടുംബസമേതമാണ് യുവതി യാത്ര ചെയ്തത്. യാത്രക്കിടെ ട്രെയിനില്‍ നിന്നും വെജ് താലി മീല്‍സ് യുവതി ഓര്‍ഡര്‍ ചെയ്തു. ഒരു മീല്‍സിന് 150 രൂപയാണെന്ന് ട്രെയിൻ ജീവനക്കാരൻ പറഞ്ഞു. ശരി ബില്ല് വേണമെന്ന് യുവതിയും പറഞ്ഞു.

Signature-ad

ഭക്ഷണം കൊണ്ടുവന്ന ശേഷം ബില്‍ ചോദിച്ചപ്പോല്‍ ആദ്യം ചില ഒഴിഞ്ഞുമാറലുകള്‍ക്ക് ശേഷം വെജ് താലി- ₹80 + പനീര്‍ സബ്ജി ₹70 = ₹150 എന്നിങ്ങനെ രണ്ടായി തുക വിഭജിച്ച ബില്ല് കൊണ്ടുവന്നു. വെജ് താലി മീല്‍സ് മാത്രമാണ് തങ്ങല്‍ ഓര്‍ഡര്‍ ചെയ്തതെന്നും അതിനുള്ള ബില്ല് മാത്രം വേണമെന്നും യുവതി ആവശ്യപ്പെട്ടു. എന്നാല്‍ അത് തരാൻ ജീവനക്കാരൻ തയാറായില്ല. ഒരു മണിക്കൂറിന് ശേഷം അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥൻ വന്നു. ശേഷം ബില്‍ നല്‍കാൻ കഴിയില്ല പകരം നിങ്ങള്‍ 80 രൂപ വീതം ഭക്ഷണത്തിന് നല്‍കിയാല്‍ മതി എന്ന് പറ‍ഞ്ഞുവെന്നും യുവതി കുറിച്ചു.

ഭക്ഷണത്തിന് അമിത വില ഈടാക്കുകയും ബില്ലില്‍ തിരിമറി നടത്തുകയും ചെയ്ത് ജീവനക്കാര്‍ പൊതുജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് യുവതി പറ‍ഞ്ഞു. യുവതി എക്സില്‍ പങ്കുവെച്ച കുറിപ്പ് ഇതിനോടകം തന്നെ വൈറലാണ്.

അതേസമയം തട്ടിപ്പ് നടത്തിയ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തതായി റെയില്‍വേ അറിയിച്ചു.ആവശ്യപ്പെട്ടിട്ടും ബിൽ തരാത്ത പക്ഷം യാത്രക്കാർ കഴിച്ച ഭക്ഷണത്തിന്റെ പണം നൽകേണ്ടതില്ലെന്നും റയിൽവെ അറിയിച്ചു.

Back to top button
error: