KeralaNEWS

ക്രിസ്മസ് പുതുവത്സര വിപണിയില്‍ ഇടപെടാനാകാതെ  സപ്ലൈകോ

ക്രിസ്മസ് പുതുവത്സര വിപണിയില്‍ ഇടപെടാനാകാത്ത വിധം രൂക്ഷമായ സാമ്ബത്തിക പ്രതിസന്ധിയുമായി സപ്ലൈകോ. ക്രിസ്മസ് ഫെയര്‍ നടത്താനാകില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ കഴിഞ്ഞ ദിവസം മന്ത്രിസഭയെ അറിയിച്ചിരുന്നു.

സംസ്ഥാനത്തെ എല്ലാ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലെയും റാക്കുകള്‍ കാലിയാണ്. 800 കോടിയോളം രൂപ നല്‍കാനുള്ളതിനാല്‍ സാധനങ്ങളുടെ ടെന്‍ഡര്‍ എടുക്കാന്‍പോലും വിതരണക്കാര്‍ തയാറാകുന്നില്ലെന്നും മന്ത്രി അറിയിച്ചു.

അതേസമയം സിവില്‍ സപ്ലൈസ് കോര്‍പറേഷന് സബ്സിഡി ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്ന വിതരണക്കാര്‍ ടെൻഡറുകള്‍ പാടേ ബഹിഷ്‌കരിച്ചത് ക്രിസ്‌മസ്, പുതുത്സര വിവപണിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ആറുമാസത്തെ കുടിശ്ശികയായ 800 കോടി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഇ ടെൻഡറുകള്‍ ഫുഡ് ഗ്രെയിൻസ് പള്‍സസ് ആൻഡ് സ്പൈസസ് സപ്ലൈയേഴ്സ് അസോസിയേഷൻ (എഫ്.ജി.പി.എസ്.എസ്.എ) ബഹിഷ്‌കരിച്ചത്.

Signature-ad

ഇതിനിടയിൽ രൂക്ഷമായ സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാൻ സപ്ലൈകോ മദ്യവില്‍പനക്കൊരുങ്ങുന്നതായും സൂചനയുണ്ട്.വിഷയത്തിൽ സര്‍ക്കാറിന്‍റെ അനുമതി തേടി സപ്ലൈകോ സി.എം.ഡി ശ്രീറാം വെങ്കിട്ടരാമൻ ഭക്ഷ്യവകുപ്പിനെ സമീപിച്ചിരുന്നു.

കണ്‍സ്യൂമര്‍ഫെഡിന് സമാനമായി മദ്യ വില്പന തുടങ്ങിയാല്‍ സാമ്ബത്തിക പ്രതിസന്ധിക്ക്‌ പരിഹാരമാകുമെന്നാണ് മാനേജ്‌മെന്‍റിന്‍റെ വിലയിരുത്തല്‍. സപ്ലൈകോയുടെ ആവശ്യത്തെ ഭക്ഷ്യവകുപ്പും പിന്തുണക്കുന്നുണ്ട്. ഈ വിഷയത്തില്‍ വരും ആഴ്ചകളില്‍ എക്സൈസ് വകുപ്പുമായി ഭക്ഷ്യവകുപ്പ് ചര്‍ച്ച നടത്തുമെന്നാണ് വിവരം.

Back to top button
error: