KeralaNEWS

എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

    തിരുവനന്തപുരം: ശ്രീ ഗോകുലം മെഡിക്കൽ കോളജിലെ ഹോസ്റ്റലിന് മുകളിൽ നിന്നും വീണ് പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു. എറണാകുളം  ഉദയംപേരൂർ മണിയറ ഗാർഡൻ കരുവേലി ഹൗസിൽ ബെന്നിയുടെ മകൾ അതിഥി ബെന്നി (22) ആണ് മരിച്ചത്. വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കൽ കോളജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ്  കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണത്. തീവ്രപരിചണവിഭാഗത്തിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി ഇന്ന് രാവിലെയാണ് മരിച്ചത്.

Signature-ad

ഹോസ്റ്റലിൽ താമസിച്ചിരുന്ന അതിഥി രണ്ടുമാസം മുമ്പ് കോളജിന് പുറത്ത് വീട് വാടകക്കെടുത്തിരുന്നു. ഇവിടെ അമ്മയ്ക്ക് ഒപ്പമായിരുന്നു അതിഥിയുടെ താമസം. റിക്കോർഡ് ബുക്കെടുക്കാൻ ശനിയാഴ്ച അമ്മയ്ക്കൊപ്പം  ഹോസ്റ്റലിൽ എത്തിയ അതിഥിയെ രണ്ടു മണിയോടെ കെട്ടിടത്തിന്റെ മുറ്റത്ത് വീണു കിടക്കുന്നതാണു കണ്ടത്.  മറ്റ് വിദ്യാർത്ഥികളും ആശുപത്രി ജീവനക്കാരും ചേർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയാരുന്നു.

വെഞ്ഞാറമൂട് പൊലിസ് അന്വേഷണം തുടങ്ങി. മകള്‍ ആത്മഹത്യ ചെയ്യാൻ സാധ്യതയില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും അച്ഛൻ വെഞ്ഞാറമൂട് പൊലിസിന് മൊഴി നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: