KeralaNEWS

നവകേരള സദസ്സിനിടെ ആളുമാറി ഡിവൈഎഫ്‌ഐക്കാരുടെ ക്രൂരമര്‍ദനം; പാര്‍ട്ടി വിടുമെന്ന് സിപിഎം ബ്രാഞ്ചംഗം

കൊച്ചി: നവകേരള സദസ്സിനിടെ ആളുമാറി സിപിഎം പ്രവര്‍ത്തകന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. സിപിഎം തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗം റയീസിനാണു മര്‍ദനമേറ്റത്. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന നവകേരള സദസ്സിനിടെ ഇന്നലെയായിരുന്നു അതിക്രമം. പാര്‍ട്ടി പ്രവര്‍ത്തകനാണെന്നു പറഞ്ഞിട്ടും തന്നെ മര്‍ദിച്ചതായി റയീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുമെന്ന് റയീസ് വ്യക്തമാക്കി.

ഡമോക്രാറ്റിക് സ്റ്റുഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഇന്നലെ നവകേരള സദസ്സ് വേദിയില്‍ പ്രതിഷേധിച്ചിരുന്നു. ഇവരില്‍പ്പെട്ട ആളാണ് റയീസെന്നു കരുതിയായിരുന്നു മര്‍ദനം. ആക്രമണത്തില്‍ പരുക്കേറ്റ റയീസ് ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്.

Signature-ad

”നവകേരള സദസ്സ് കാണാന്‍ പോയതായിരുന്നു. തൊട്ടടുത്തു രണ്ടു പേര്‍ ഇരിപ്പുണ്ടായിരുന്നു. അവരെന്തോ ലഘുലേഖ കൈമാറി. ഫോണ്‍ വന്നു പുറത്തേക്കു പോകാന്‍ തുടങ്ങിയപ്പോള്‍ അഞ്ചു പേര്‍ വന്നു ഫോണ്‍ വാങ്ങി പരിശോധിച്ചു. തുടര്‍ന്നു പൊയ്ക്കോളാന്‍ പറഞ്ഞു. പുറത്തിറങ്ങിയപ്പോള്‍ 19 പേര്‍ വളഞ്ഞിട്ടു മര്‍ദിച്ചു. മുഖത്ത് മര്‍ദിച്ചു” റയീസ് പറഞ്ഞു.

Back to top button
error: