IndiaNEWS

പോത്തിന്റെ ചാണകം മുഖത്ത് വീണു;  ആറുമാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞ് ശ്വാസംമുട്ടി മരിച്ചു

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പോത്തിന്റെ ചാണകം മുഖത്ത് വീണതിനെ തുടര്‍ന്ന് ആറുമാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞ് ശ്വാസംമുട്ടി മരിച്ചു.

മഹോബ ജില്ലയിലാണ് സംഭവം.മുറ്റത്ത് കുഞ്ഞിനെ ഉറക്കിക്കിടത്തി കുട്ടിയുടെ അമ്മ മൃഗങ്ങള്‍ക്ക് തീറ്റ കൊടുക്കുകയായിരുന്നു. പോത്തിനെയും സമീപത്താണ് കെട്ടിയിട്ടിരുന്നത്.

Signature-ad

ചാണകം മുഖത്ത് വീണതിനെ തുടര്‍ന്ന് കുഞ്ഞിന് ശ്വസിക്കാനോ കരയാനോ സാധിച്ചില്ല. അരമണിക്കൂര്‍ കഴിഞ്ഞാണ് അബോധാവസ്ഥയിലായ കുഞ്ഞിനെ അമ്മ ശ്രദ്ധിച്ചത്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ഇതിനകം മരിച്ചിരുന്നു.

കുഞ്ഞിന് അപകടം സംഭവിക്കുന്ന സമയത്ത് മുറ്റത്ത് പോത്ത് ഉള്‍പ്പെടെ ആറു മൃഗങ്ങളെയാണ് കെട്ടിയിട്ടിരുന്നത്.

Back to top button
error: