എറണാകുളം: ആലുവയിലെ പറവൂര്‍ കവലയിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച ഏഴോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നാലോളം പേര്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. മറ്റ് ചിലര്‍ ആലുവയിലെ തന്നെ മറ്റ് ആശുപത്രികളിലായും ചികിത്സ തേടിയിട്ടുണ്ട്.
പറവൂര്‍ കവലയിലെ ബിരിയാണി മഹല്‍ എന്ന ഹോട്ടലില്‍നിന്ന് അല്‍ഫാം കഴിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി പരാതി ഉയരുന്നത്. മുനിസിപാലിറ്റി അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.