CrimeNEWS

കോളജ് കെട്ടിടത്തില്‍നിന്ന് ചാടി വിദ്യാര്‍ഥിനി ജീവനൊടുക്കി; ഹോസ്റ്റല്‍ വാര്‍ഡനെതിരെ മാതാപിതാക്കള്‍

ബംഗളൂരു: ശിവമൊഗ്ഗയില്‍ കോളജ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു വിദ്യാര്‍ഥിനി മരിച്ചു. ശരാവതി നഗര്‍ ആദിചുഞ്ചനഗിരി കോളജിലെ പിയു രണ്ടാം വര്‍ഷ (പ്ലസ് ടു) വിദ്യാര്‍ഥിനി മേഘശ്രീ (18) ആണ് മരിച്ചത്. ദാവനഗരെ ചന്നപുര സ്വദേശിയാണ്. നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കോളജ് ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്.

ഹോസ്റ്റല്‍ വാര്‍ഡന്റെ പീഡനമാണ് മകള്‍ ജീവനൊടുക്കാന്‍ കാരണമെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. ചിക്കമഗളൂരുവില്‍ കഴിഞ്ഞ ദിവസം കോളജ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്കേറ്റിരുന്നു. പിഇഎസ്‌ഐടി കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി രചന (18) രണ്ടാം നിലയില്‍ നിന്ന് കാല്‍തെറ്റി വീഴുകയായിരുന്നു.

Back to top button
error: