വയനാട് കല്ലൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ കര്‍ണ്ണാടകയില്‍ നിന്നുള്ള സംഘം സഞ്ചരിച്ച വാഹനം കല്ലൂര്‍ 67ല്‍ വെച്ച് കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു.
ആനയുടെ ആക്രമണത്തില്‍
കുട്ടികള്‍ ഉള്‍പ്പെടെ 5 പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവര്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ആരുടേയും നില ഗുരുതരമല്ല. ആക്രമണത്തില്‍ ബസിന്റെ മുൻഭാഗം തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം.