KeralaNEWS

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ; കുറ്റം സമ്മതിച്ച്‌ യൂത്ത് കോണ്‍ഗ്രസ് നേതാവ്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ കാര്‍ഡ് തയ്യാറാക്കാൻ ഉപയോഗിച്ച ആപ്പ് നിര്‍മിച്ചത് താനാണെന്ന് ജെയ്‌സണ്‍ മുകളേല്‍ സമ്മതിച്ചതായി പൊലീസ്.

യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ത്രിക്കരിപ്പൂര്‍ ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റ് ആണ് ജെയ്‌സണ്‍.

ആദ്യ ഘട്ട ചോദ്യം ചെയ്യലിലാണ് ജെയ്‌സണ്‍ കുറ്റം സമ്മതിച്ചത്. ആപ്പ് നിര്‍മിക്കാൻ എളുപ്പമായിരുന്നുവെന്നും ഇതിനുള്ള സാങ്കേതികവിദ്യ താനാണ് പറഞ്ഞു കൊടുത്തതെന്നുമാണ് ജെയ്‌സണിന്റെ മൊഴി. കാസര്‍ഗോഡ് കേന്ദ്രീകരിച്ചാണ് ഏറ്റവുമാദ്യം കാര്‍ഡ് നിര്‍മിച്ചതെന്നും ജെയ്‌സണ്‍ പറയുന്നു. കേസില്‍ കൂടുതലാളുകള്‍ക്കും പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം.

Signature-ad

കേസില്‍ ആറാം പ്രതിയാണ് ജെയ്‌സണ്‍. അഞ്ചാം പ്രതി രഞ്ജു ഒളിവിലാണ്. രഞ്ജു കൂടി പിടിയിലായാല്‍ മാത്രമേ കേസില്‍ നേതൃത്വത്തിന് പങ്കുണ്ടോ എന്ന കാര്യത്തിലടക്കം വ്യക്തത വരൂ. കുറ്റങ്ങളെല്ലാം താൻ തന്നെ ചെയ്തു എന്നാണ് ജെയ്‌സണ്‍ പറയുന്നത്. എന്നാല്‍ ഈ മൊഴി പൊലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല.

 

എ ഗ്രൂപ്പ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുന്നതിന് വേണ്ടിയാണ് കാര്‍ഡ് നിര്‍മിച്ചതെന്ന് നേരത്തേ പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. അതുകൊണ്ടു തന്നെ എ ഗ്രൂപ്പ് നേതാക്കള്‍ക്ക് കേസില്‍ പങ്കുണ്ടോ എന്നതില്‍ വിശദമായ അന്വേഷണം വേണ്ടിവരും. ഒളിവിലുള്ള രഞ്ജുവിന് എ ഗ്രൂപ്പ് നേതാക്കളുമായി അടുത്ത ബന്ധമാണുള്ളതെന്നതും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Back to top button
error: