KeralaNEWS

വള്ളംകളിക്കിടയില്‍ ചുണ്ടൻ വള്ളത്തിലേക്ക് ബോട്ട് ഇടിച്ചു കയറി അപകടം 

മാന്നാര്‍: വള്ളംകളിക്കിടയില്‍ ബോട്ട് ചുണ്ടൻ വള്ളത്തിലേക്ക് ഇടിച്ച്‌ കയറി.വള്ളത്തിലുണ്ടായിരുന്നവർ ആറ്റിലേക്ക് ചാടിയതോടെ വൻ ദുരന്തമാണ് ഒഴിവായത്.

ബോട്ടിന്‍റെ സൈഡിൽക്കൂടി ചുണ്ടൻ വള്ളത്തിന്‍റെ മുൻഭാഗം ഉള്‍പ്പെടെ  കയറിയ നിലയിലായിരുന്നു.വള്ളത്തിനും ബോട്ടിനും സാരമായ കോടുപാടുകള്‍ സംഭവിക്കുകയും ഒരു തുഴച്ചില്‍ക്കാരനു പരിക്കേല്‍ക്കുകയും ചെയ്തു.

മറ്റു തുഴച്ചില്‍ക്കാര്‍ വെള്ളത്തിലേക്ക് ചാടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.പാണ്ടനാട് നടന്ന ചാമ്ബ്യൻസ് ബോട്ട് ലീഗ്  വള്ളംകളിയുടെ ഫൈനലിനുശേഷം ആഹ്ലാദത്തോടെ വിജയികളായ വീയപുരം ചുണ്ടൻ തിരികെ സ്റ്റേജിനു സമീപത്തേക്ക് നീങ്ങവേയാണ് അപകടം സംഭവിച്ചത്.

Signature-ad

അതിവേഗത്തിൽ എതിരേ വന്ന ബോട്ടിലേക്ക് ഇടിച്ചു കയറിയതാണ് അപകടത്തിനു കാരണം. ബോട്ട് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

Back to top button
error: