സ്ത്രീകളുടെ ആരോഗ്യത്തിന് വേണ്ട ചില പോഷകങ്ങളെ പരിചയപ്പെടാം…
സ്ത്രീകൾ പലപ്പോഴും ജോലിത്തിരക്കുകളും മറ്റുമായി ആരോഗ്യം ശ്രദ്ധിക്കാതെയിരിക്കാറുണ്ട്. ഇത് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. സ്ത്രീകളുടെ ആരോഗ്യത്തിന് വേണ്ട ചില പോഷകങ്ങളെ പരിചയപ്പെടാം…
ഒന്ന്…
ഫൈബറാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും വണ്ണം കുറയ്ക്കാനും കുടലിൻറെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.
രണ്ട്…
വിറ്റാമിൻ ഡിയാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. സൂര്യരശ്മികൾ നമ്മുടെ ചർമ്മത്തിൽ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവർത്തനങ്ങളുടെയും ഫലമായാണ് ശരീരത്തിൽ വിറ്റാമിൻ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്. എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ വിറ്റാമിൻ ഡി സഹായിക്കും. ശരീരത്തിന് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഒന്നുകൂടിയാണ് വിറ്റാമിൻ ഡി.
മൂന്ന്…
കാത്സ്യം ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പ്രായം കൂടുന്നതനുസരിച്ച് പലപ്പോളും സ്ത്രീകൾക്ക് എല്ലുകളുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. അതിനാൽ എല്ലുകളുടെ ആരോഗ്യത്തിനായി കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ സ്ത്രീകൾ കഴിക്കേണ്ടത് പ്രധാനമാണ്.
നാല്…
വിറ്റാമിൻ ബി 12 ആണ് നാലാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഇത് ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കുകയും സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
അഞ്ച്…
മഗ്നീഷ്യമാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പേശികളുടെ ബലത്തിനും എല്ലുകളുടെ ആരോഗ്യത്തിനും മഗ്നീഷ്യം അത്യാന്താപേക്ഷിതമാണ്. അതിനാൽ സ്ത്രീകൾ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്.
ആറ്…
അയേൺ ആണ് അവസാനമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. സ്ത്രീകളിൽ കാണപ്പെടുന്ന വിളർച്ചയെ തടയാൻ അയേൺ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.