KeralaNEWS

ചില്ലി ചിക്കൻ വളരെയെളുപ്പം വീട്ടില്‍ തന്നെ ഉണ്ടാക്കാം

ചില്ലി ചിക്കൻ ഏവരുടെയും പ്രിയ വിഭവമാണ്.ഒന്നു മിനക്കെടാമെങ്കിൽ വളരെയെളുപ്പം ചില്ലി ചിക്കൻ വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ.

ചേരുവകള്‍

ചിക്കൻ അരകിലോ (ചെറിയ കഷ്ണങ്ങളാക്കിയത്)
കാപ്സിക്കം 3 എണ്ണം
സവാള 3 എണ്ണം
മുട്ട 3 എണ്ണം,
കോണ്‍ഫ്ലോര്‍ 5 ടീ സ്പൂണ്‍,
തക്കാളി സോസ് അമ്ബതു മില്ലി ഗ്രാം
സോയ സോസ് നൂറു മില്ലി ഗ്രാം
ചില്ലി സോസ് ആവശ്യത്തിന്
ഫുഡ് കളര്‍ ചുവപ്പ്
മൈദ മൂന്ന് ടീസ്പൂണ്‍

Signature-ad

പാകം ചെയ്യുന്ന രീതി

ഒരു പാത്രത്തില്‍ മുട്ടകള്‍ പൊട്ടിച്ചൊഴിച്ച ശേഷം കോണ്‍ ഫ്ലോറും മൈദയും ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക. അതിലേയ്‌ക്ക് ചിക്കനും ചേര്‍ത്തുകൊടുക്കാം. 20 മിനിറ്റിന് ശേഷം മുക്കിവെച്ച ചിക്കൻ എണ്ണയില്‍ വറുത്തു കോരി മാറ്റി വെയ്‌ക്കണം. ഒരു ഫ്രൈയിങ് പാനില്‍ കുറച്ചു എണ്ണ ചൂടാക്കി അതിലേയ്‌ക്ക് മുറിച്ചു വച്ച കാപ്സിക്കം ഇട്ടു വാട്ടിയെടുക്കാം. സവാളയും ഇതുപോലെ തന്നെ വാട്ടി എടുക്കാം.

ഒരു പാത്രത്തില്‍ കുറച്ച്‌ വെള്ളമെടുത്ത് അതില്‍ അഞ്ചു ടേബിള്‍ സ്പൂണ്‍ കോണ്‍ ഫ്ളോര്‍ ചേര്‍ത്ത് തീയില്‍ വെച്ചിളക്കണം. കുറുകിത്തുടങ്ങുമ്ബോള്‍ വറുത്ത ചിക്കൻ അതിലേക്കിടുക. ശേഷം മാറ്റി വെച്ചിരുക്കുന്ന കാപ്സിക്കവും സവാളയും അതില്‍ ചേര്‍ത്ത് മെല്ലെ ഇളക്കണം. ഇനി ഇതിനകത്ത് ചില്ലി സോസ്, സോയ സോസ്, തക്കാളി സോസ് എന്നിവ ചേര്‍ത്ത് ഒന്നുകൂടി മിക്സ് ചെയ്യുക. ഉപ്പ് ആവശ്യത്തിന് ചേര്‍ത്തുകൊടുക്കാം. ചില്ലി ചിക്കൻ റെഡി.

Back to top button
error: