CrimeNEWS

ശബരിമല തീര്‍ഥാടകരെന്ന വ്യാജേന തിമിംഗല ഛര്‍ദ്ദി കടത്തി; ഗുരുവായൂര്‍ പൊലീസ് പിടികൂടി

തൃശൂര്‍: ശബരിമല തീര്‍ഥാടകരെന്ന വ്യാജേന 5 കിലോ തിമിംഗല ഛര്‍ദ്ദി കാറില്‍ കടത്തുകയായിരുന്ന മൂന്ന് പേര്‍ പിടിയില്‍. ഗുരുവായൂര്‍ പൊലീസാണ് കൊയിലാണ്ടി സ്വദേശികളെ പിടികൂടിയത്. അരുണ്‍ ദാസ്, ബിജിന്‍, രാഹുല്‍ എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.

ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെ ഗുരുവായൂര്‍ ടെമ്പിള്‍ എസ്ഐ വിപി അഷറഫും സംഘവുമാണ് മൂന്നംഗസംഘത്തെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: