KeralaNEWS

അന്യ സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേരളം സുപ്രീംകോടതിയില്‍

ദില്ലി: അന്യ സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേരളം സുപ്രീംകോടതിയിൽ. കേരള ലോട്ടറി നിയന്ത്രണഭേദഗതിയെ ചോദ്യം ചെയ്ത് നാഗാലാൻഡ് സമർപ്പിച്ച കേസിലാണ് സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകിയത്. അന്യ സംസ്ഥന ലോട്ടറിയെ നിരോധിക്കാനല്ല, തെറ്റായ പ്രവണകൾ നിയന്ത്രിക്കാനാണ് 2018 ൽ കൊണ്ടു വന്ന നിയമഭേദഗതിയെന്ന് കേരളം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

സംസ്ഥാനത്തെ ജനങ്ങളെ കബളിപ്പക്കലിൽനിന്ന് രക്ഷപെടുത്തേണ്ട ഉത്തരവാദിത്തം സംസ്ഥാനത്തിനെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. കേന്ദ്രനിയമങ്ങൾ അനുസരിച്ചായിരുന്നു നിയമഭേദഗതിയെന്നും കേരളം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൌൺസൽ സി.കെ ശശിയാണ് സത്യവാങ്മൂലം സമർപ്പിച്ചത്.

Check Also
Close
Back to top button
error: