KeralaNEWS

സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിലെ ഡിക്ടക്ടീവ് പൊലീസിനെ പിന്നിലാക്കി കേരളാ പൊലീസ് : പികെ ശ്രീമതി

കൊല്ലം ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ചാത്തന്നൂര്‍ സ്വദേശി പത്മകുമാറിനെ കസ്റ്റഡിയിലെടുത്ത കേരളാ പൊലീസിനെ വാനോളമുയര്‍ത്തി സിപിഎം നേതാവ് പി കെ ശ്രീമതി.

‘കേരളാ പൊലീസ് അഭിമാനം. സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിലെ ഡിക്ടക്ടീവ് പൊലീസിനെ പിന്നിലാക്കി. അഭിനന്ദനങ്ങള്‍ നിശാന്തിനീ’. എന്നാണ് പി കെ ശ്രീമതി ഫേസ്ബുക്കിൽ കുറിച്ചത്.

അതേസമയം, പിടിയിലായ പത്മകുമാര്‍ ഇയാളുടെ ഭാര്യ കവിത, മകള്‍ അനുപമ എന്നിവരെ അടൂര്‍ കെഎപി ക്യാമ്ബിലെത്തിച്ച്‌ ചോദ്യം ചെയ്യുകയാണ്. എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍, ഡി.ഐ.ജി. ആര്‍. നിശാന്തിനി, ഐ.ജി. സ്പര്‍ജന്‍ കുമാര്‍ എന്നിവര്‍ അടൂരിലെ ക്യാമ്ബിലെത്തിയിട്ടുണ്ട്.ഇന്നുച്ചയ്ക്ക് തെങ്കാശിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

ചാത്തന്നൂരിൽ ബേക്കറി കട നടത്തുകയാണ് പത്മകുമാർ. ഇയാളെ കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.കഷണ്ടിയുള്ള മാമൻ എന്ന് കുട്ടി നേരത്തേ മൊഴി നൽകിയിരുന്നു. പ്രിന്റ് ചെയ്ത‌ രേഖാചിത്രം കാണിച്ചതോടെ കുട്ടി ഇയാളെ തിരിച്ചറിയുകയായിരുന്നു.

Back to top button
error: