േകാട്ടയം: എരുമേലിയില്‍ ശൗചാലയത്തിലെ ടാപ്പില്‍ നിന്നുള്ള ജലം താല്‍ക്കാലിക ചായക്കടയിലേക്ക് ഹോസിട്ട് ശേഖരിച്ചതായി കണ്ടെത്തിയ സംഭവത്തില്‍ ലൈസന്‍സ് ഉടമയ്ക്ക് 25,000 രൂപ പിഴയിട്ടു. ആരോഗ്യ വകുപ്പാണ് പിഴ ചുമത്തി പഞ്ചായത്തിനു കൈമാറിയത്. ഇതില്‍ 15,000 രൂപ ഉടമ ഇന്നലെ അടച്ചതായി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അറിയിച്ചു.
ബാക്കി പിഴ തുക പിന്നീട് അടയ്ക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്. എരുമേലി സ്വദേശിയായ അബ്ദുല്‍ ഷെമിം കറുത്തേടത്ത് എന്ന ആളാണ് ചായക്കടയോടു ചേര്‍ന്നുള്ള സ്റ്റേഷനറി, സിന്ദൂരക്കട കരാര്‍ എടുത്തത്. ഇതിനു ശേഷം ഇതിനു സമീപം അനധികൃതമായി താല്‍ക്കാലിക ചായക്കട സ്ഥാപിക്കുകയായിരുന്നു. റവന്യു വിജിലന്‍സ് സ്‌ക്വാഡ് ആണു കടയിലേക്ക് മലിനജലം ശേഖരിച്ചതു പിടികൂടിയത്.