KeralaNEWS

നവകേരള സദസ്സിന് തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും പണം; സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: മുനിസിപ്പല്‍ കൗണ്‍സിലിന്റെ അനുമതിയില്ലാതെ, നവകേരള സദസ്സിന് തദ്ദേശഭരണ സ്ഥാപനത്തിന്റെ ഫണ്ടില്‍നിന്ന് പണം ചെലവാക്കാന്‍ മുനിസിപ്പാലിറ്റി സെക്രട്ടറിമാരെ അധികാരപ്പെടുത്തിയുള്ള സര്‍ക്കാര്‍ നിര്‍ദേശം ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍ക്കാരിന്റെ നിര്‍ദേശത്തിനെതിരെ പറവൂര്‍ നഗരസഭ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി.

മുനിസിപ്പാലിറ്റി കൗണ്‍സിലിന്റെ തീരുമാനമില്ലാതെ പണം ചെലവഴിക്കാന്‍ സെക്രട്ടറിക്ക് മുനിസിപ്പാലിറ്റി നിയമ പ്രകാരം അധികാരമില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദേശം മുനിസിപ്പാലിറ്റി നിയമത്തിനു വിരുദ്ധമാണെന്നു വിലയിരുത്തിയാണു ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് സ്റ്റേ ചെയ്തത്.

Back to top button
error: