KeralaNEWS

കണ്ണൂര്‍ വി.സിയുടെ താല്‍കാലിക ചുമതല പ്രഫ. ബിജോയ് നന്ദന്; ഉത്തരവ് ഉടന്‍ പുറത്തിറങ്ങും

തിരുവനന്തപുരം:  കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ നിയമനം സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ മറൈന്‍ ബയോളജി വിഭാഗം പ്രഫസര്‍ ബിജോയ് നന്ദന് വി.സിയുടെ താല്‍ക്കാലിക ചുമതല നല്‍കും. ഗവര്‍ണറുടെ ഓഫീസ് ആണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വൈകാതെ നിയമന ഉത്തരവില്‍ ഒപ്പിടുമെന്നാണ് വിവരം.

മുന്‍ വി.സി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കുന്നതില്‍ ബാഹ്യ സമ്മര്‍ദ്ദം ഉണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ ഈ നടപടി. പുനര്‍നിയമന ഉത്തരവ് ചാന്‍സലറാണ് പുറത്തിറക്കിയതെങ്കിലും തീരുമാനത്തില്‍ സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലുണ്ടായെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Signature-ad

അതേസമയം, സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്നും പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നും ഗോപിനാഥ് രവീന്ദ്രന്‍ പ്രതികരിച്ചിരുന്നു. വെള്ളിയാഴ്ച ഡല്‍ഹി ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ ഹിസ്റ്ററി പ്രൊഫസറായി ജോലിയില്‍ പ്രവേശിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Back to top button
error: