KeralaNEWS

തട്ടിക്കൊണ്ട് പോയ ദിവസം രാത്രി താമസിച്ചത് ആളൊഴിഞ്ഞ ഓടിട്ട വീട്ടില്‍, പിറ്റേ ദിവസം സംഘത്തില്‍ കൂടുതല്‍ ആളുകൾ:ഓയൂരെ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ ആറു വയസ്സുകാരിയുടെ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തട്ടിക്കൊണ്ട് പോയ ദിവസം രാത്രി താമസിച്ചത് ആളൊഴിഞ്ഞ ഓടിട്ട വീട്ടിലാണെന്ന് കുട്ടി പോലീസിനോട് പറഞ്ഞു.

പോകുന്ന വഴിയില്‍ പലയിടത്തും തന്റെ തല ബലം പ്രയോഗിച്ച്‌ താഴ്‌ത്തി വായ പൊത്തി പിടിച്ചെന്നും മൊഴിയില്‍ പറയുന്നുണ്ട്.

Signature-ad

പിറ്റേ ദിവസം പ്രതികള്‍ യാത്ര ചെയ്തത് കാറിലും പിന്നീട് ഓട്ടോയിലുമാണെന്നും കുട്ടി പോലീസിനോട് പറഞ്ഞു. സംഘത്തില്‍ ആദ്യം കണ്ടവരെക്കാള്‍ കൂടുതല്‍ ആളുകളെ കണ്ടിരുന്നെന്നും തന്നെ ആശ്രാമത്ത് കൊണ്ട് വിട്ടപ്പോള്‍ പപ്പവരുമെന്ന് പറഞ്ഞെന്നും കുട്ടി മൊഴിയില്‍ വ്യക്തമാക്കി.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇന്നലെ മൂന്ന് പേരുടെ രേഖാ ചിത്രം പുറത്ത് വിട്ടിരുന്നു. കുട്ടിയെ ആശ്രാമം മൈതാനത്ത് എത്തിച്ച യുവതിയുടേയും കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിലെ ഡ്രൈവറുടെയും രാത്രിയില്‍ കഴിഞ്ഞ വീട്ടില്‍ കുട്ടിയെ പരിചരിച്ച യുവതിയുടെയും രേഖാ ചിത്രങ്ങളായിരുന്നു പുറത്ത് വിട്ടത്.

Back to top button
error: